'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ശേഖർ കമ്മൂലയുടെ സംവിധാനത്തിൽ ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് കുബേര. ചിത്രം ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും റിലീസിനെത്തും.

കുബേരയിൽ അഭിനയിക്കുന്നതിനായി ധനുഷ് ചെയ്ത തയ്യാറെടുപ്പുകളെ കുറിച്ച് സംവിധായകൻ ശേഖർ കമ്മൂല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന് വേണ്ടി ഇനിയും മെലിയാൻ ധനുഷിനോട് താൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ നടന്റെ രസകരമായ മറുപടിയെകുറിച്ചാണ് കമ്മൂല പറയുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കമ്മൂലയുടെ പ്രതികരണം.

ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അതിന് ‘എന്നോട് മെലിയണമെന്ന് ആവശ്യപ്പെടുന്ന ഒരേയൊരു ആൾ താങ്കളാണ്. എല്ലാവരും എന്റെ ഈ ശരീര പ്രകൃതത്തെ കുറിച്ച് പരാതി പറയുന്നവരാണ്’ എന്നായിരുന്നു ധനുഷിന്റെ മറുപടി എന്നാണ് സംവിധായകൻ പറയുന്നത്. കുബേരയ്ക്ക് വേണ്ടി ധനുഷ് ഭക്ഷണത്തിൽ കാര്യമായി ശ്രദ്ധിച്ചു. ശരീരഭാരം നന്നായി കുറച്ചു. അദ്ദേഹം ഒരു സൂപ്പർമാനാണ്’ എന്നും ശേഖർ കൂട്ടിച്ചേർത്തു.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത്.

Latest Stories

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!