ആശംസ; മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് പി.വി സിന്ധു

ഇന്ത്യയുടെ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരുന്നു. ജപ്പാന്റെ നൊസോമി ഒകുഹാരയെ ഫൈനലില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത സിന്ധുവിനെ രാജ്യം ആശംസകള്‍ കൊണ്ട് മൂടി. മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ സിന്ധുവിന് ആശംസ നേര്‍ന്ന് രംഗത്തു വന്നു. മുന്‍നിര നായകന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആശംസ ട്വീറ്റുകള്‍ക്ക് നന്ദിയറിച്ച് പിവി സിന്ധു രംഗത്തു വന്നതാണ് ആരാധകരെ ത്രസിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ട്വീറ്റുകള്‍ക്ക് സിന്ധു നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു. യുവനടന്‍ നിവിന്‍ പോളിയുടെയും ട്വീറ്റിന് സിന്ധു നന്ദിയറിച്ചിട്ടുണ്ട്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണയാണ് സിന്ധു ഫൈനലിലെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നെങ്കിലും കലാശപ്പോരില്‍ തോറ്റ് വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രയത്‌നം ലക്ഷ്യം കണ്ടു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു വെങ്കല മെഡലുകളും സിന്ധുവിന്റെ പേരിലുണ്ട്.

Latest Stories

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍