രശ്മികയെ കിണര്‍ വെട്ടിമൂടണം..; വിജയാഘോഷ വേളയില്‍ സംഭവിച്ച അബദ്ധം, മനസിലാവാതെ കണ്ണ് നിറഞ്ഞ് അല്ലു അര്‍ജുന്‍

രശ്മികയെ കിണര്‍ വെട്ടിമൂടണം..; വിജയാഘോഷ വേളയില്‍ സംഭവിച്ച അബദ്ധം, മനസിലാവാതെ കണ്ണ് നിറഞ്ഞ് അല്ലു അര്‍ജുന്‍

‘പുഷ്പ 2’ വിന്റെ വിജയാഘോഷ വേളയില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സംഭവിച്ച അബദ്ധം ചര്‍ച്ചയാകുന്നു. 1800 കോടിയിലധികം രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കേരളത്തില്‍ നിന്നും അത്ര നല്ല പ്രതികരണങ്ങള്‍ ആയിരുന്നില്ല ലഭിച്ചത്. വിജയാഘോഷത്തിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ കേളരത്തില്‍ നിന്നുള്ള മോശം പ്രതികരണങ്ങളും എത്തുകയായിരുന്നു.

”ചിത്രം തിയേറ്റര്‍ കത്തിക്കുമെന്നും അല്ലെങ്കില്‍ ആളുകള്‍ കത്തിക്കും” എന്നാണ് ഒരു പ്രേക്ഷന്‍ പറയുന്നത്. ”ക്രിഞ്ച് അഭിനയമാണ് രശ്മികയുടേത്, നടിയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം” എന്ന വിമര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിജയാഘോഷത്തിന്റെ ഭാഗമായി പുറത്തുവിട്ട വിഡിയോയില്‍ ഓരോ സംസ്ഥാനത്ത് നിന്നുമുള്ള പ്രേക്ഷക പ്രതികരണങ്ങളുള്ള വിഡിയോ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങള്‍ കേട്ട് കേരളത്തിലെ പ്രേക്ഷക പ്രതികരണങ്ങളിലേക്ക് എത്തുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള മോശം പ്രതികരണങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

വീഡിയോ കണ്ട് കണ്ണുനിറഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്ന അല്ലു അര്‍ജുനെയും സംവിധായകന്‍ സുകുമാറിനെയും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം വന്നുകഴിഞ്ഞു. അതേസമയം, ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടരുന്നുണ്ട്.

ഡിസംബര്‍ 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭന്‍വര്‍ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗമായി പുഷ്പ 3 എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല