'പുഷ്പ 2'വിന് ഓഫര്‍ ചെയ്തത് 400 കോടി! നിരസിച്ച് നിര്‍മ്മാതാക്കള്‍

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് നേടിയ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 17ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.

പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. മാര്‍ച്ചില്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നായിക രശ്മി മന്ദാന നേരത്തെ പറഞ്ഞുരുന്നു.

രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മ്മാണ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വിതരണ കമ്പനി വാഗ്ദാനം ചെയ്തത്.

ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിര തന്നെ പുഷ്പയില്‍ അണിനിരന്നിരുന്നു.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് വേഷമിട്ടത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.

Latest Stories

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം