കെജിഎഫിനെ മറികടക്കാന്‍ പുഷ്പയുടെ ശ്രമം; തിരക്കഥയില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം, ഷൂട്ടിംഗ് നിര്‍ത്തി

കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ അസൂയാവഹമായ വിജയത്തില്‍ ഇന്ത്യന്‍ സിനിമ ലക്ഷ്യമിടുന്നത്, അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകളൊരുക്കാനാണ്. ഇപ്പോഴിതാ ഇക്കാരണത്താല്‍ പുഷ്പ 2വിന്റെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് പുഷ്പ 2 കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാഗത്തിന് ലഭിച്ചത്.
ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്. എന്നാല്‍ 300 കോടി നേടി കെജിഎഫ് രണ്ടാം ഭാ?ഗം സൗത്ത് ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തി. കെജിഎഫിന്റെ വിജയം, പുഷ്പ രണ്ടാം ഭാഗത്തെ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ – 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ