ബോളിവുഡിനെ അമ്പരപ്പിച്ച് പുഷ്പ; ഒ.ടി.ടി റിലീസിന് ശേഷമുള്ള ഏഴാം ആഴ്ചയിലും 100.85 കോടി കളക്ഷന്‍

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ വിജയഗാഥ തീരുന്നില്ല. 100 കോടി ക്ലബ്ബില്‍ സിനിമ കയറിയതിനു ശേഷം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി ഒടിടി പ്രദര്‍ശനം നടത്തിയിട്ടും തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് ചിത്രം.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒടിടിയില്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ആഴ്ച തിയേറ്ററില്‍ നിന്ന് ലഭിച്ചത് 7.08 കോടിയും, രണ്ടാംവാരം 6.17 കോടിയും, മൂന്നാംവാരം 4.41 കോടിയും ആണ്. ചിത്രം നിലവില്‍ 100.85 കോടിയാണ് ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

ഹിന്ദി പതിപ്പിന്റെ ഒടിടി റിലീസിനു ശേഷം ഫെബ്രുവരി മൂന്ന് വരെയുള്ള 21 ദിവസങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 17.66 കോടി രൂപയുടെ കളക്ഷനാണ്. ഒരു ഹിന്ദി ചിത്രത്തിനു പോലും ലഭിക്കാന്‍ കഴിയാത്ത അത്ര നേട്ടമാണ് തെലുങ്കില്‍ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ‘പുഷ്പ’യ്ക്ക് ലഭിച്ചിരിക്കുന്നത്.

ഡിസംബര്‍ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണം നേടി. തെന്നിന്ത്യയിലെ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു പുഷ്പ. ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14ന് ആണ് പ്രദര്‍ശനത്തിനെത്തുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ