ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ ആത്മഹത്യ; 'പുഷ്പ'യിലൂടെ പ്രശസ്തനായ തെലുങ്ക് നടൻ അറസ്റ്റിൽ

ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റിൽ. കഴിഞ്ഞ മാസം നവംബർ 29 നായിരുന്നു യുവതിയുടെ ആത്മഹത്യ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. ബന്ധത്തിലായിരുന്ന സമയത്ത് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാട്ടി, അതെല്ലാം പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് യുവതിയെ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്.

ഐപിസി 174-ാം വകുപ്പ് അനുസരിച്ച് പഞ്ചഗുട്ട പൊലീസാണ്  ജഗദീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അല്ലു അർജുന് ദേശീയ അവാർഡ് നേടികൊടുത്ത ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ജഗദീഷ് പ്രതാപ് ഭണ്ഡാരി. പുഷ്പയുടെ അടുത്ത സഹായിയായ കേശവ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് പ്രതാപ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ജഗദീഷ് അഭിനയിക്കുന്നുണ്ട്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം