പുഷ്‌പ 2 വ്യാജപതിപ്പ് യൂട്യൂബിൽ; ഇതുവരെ കണ്ടത് 26 ലക്ഷം പേർ

പാന്‍ ഇന്ത്യന്‍ ഹിറ്റായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന പുഷ്പ 2-വിന്റെ ഹിന്ദി വ്യാജപതിപ്പ് യൂട്യൂബിൽ. മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന യൂട്യൂബ് അക്കൗണ്ടിലാണ് സിനിമയുടെ തീയറ്റർ പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം ഈ പതിപ്പ് കണ്ടത്.

1000 കോടി എന്ന സംഖ്യയിലേക്ക് ചിത്രം കുതിക്കുമ്പോഴാണ് ഈ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് പ്രദർശനം തുടരുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദി റൂൾ. ഇതിനിടയിൽ സിനിമയുടെ ഹിന്ദി വേർഷന്റെ വ്യാജപതിപ്പ് യൂട്യൂബിൽ പ്രചരിച്ചിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബിൽ കണ്ടത്. എട്ട് മണിക്കൂർ മുൻപാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. ഈ വ്യാജപതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തുനിന്നും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വ്യാജപതിപ്പ് നീക്കം ചെയ്തു.

മികച്ച കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സിനിമ നേടിയിരിക്കുന്നത്. 922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ. സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ