ലൈഗറിന്റെ നഷ്ടം നികത്താന്‍ പുരി ജഗന്നാഥ്; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം

വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ലൈഗര്‍’ ബോക്‌സ് ഓഫീസില്‍ നേരിട്ട കനത്ത സിനിമാ വ്യവസായത്തെ തന്നെയാണ് പിടിച്ചുലച്ചത്. ഇതിന് പിന്നാലെ വിതരണക്കാരില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നതിന് പിന്നാലെ ലൈഗറിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടിയായ പുരി ജഗന്നാഥ് പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ്.

ഹൈദരാബാദിലെത്തി വിതരണക്കാരെ കാണാനും നഷ്ടപരിഹാരം ഉടന്‍ നല്‍കാനും പുരി തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വാറങ്കല്‍ ശ്രീനു ഇ ടൈംസിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

സിനിമയ്ക്ക് തിയേറ്ററുകളില്‍ ആളില്ലാത്ത സാഹചര്യത്തില്‍ തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഷോകളാണ് റദ്ദാക്കിയത്. ഇതോടെ വിജയ് ദേവരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയ ചിത്രമാവുകയാണ് ‘ലൈഗര്‍’.

ആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തെന്നിന്ത്യയില്‍ നിന്നും ആദ്യ ദിനത്തില്‍ 17 കോടിയാണ് നേടാനായത്. വിതരണക്കാര്‍ക്ക് 50 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായേക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലൈഗറിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 45 കോടിയ്ക്ക് അടുത്താണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ