പുണ്യാളനില്‍ നായികയെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ വന്ന പുണ്യാളന്‍ അഗര്‍ബത്തീസ് സിനിമയുടെ രണ്ടാം ഭാഗത്തിന് നായികയെ ഒഴിവാക്കാനുള്ള കാരണം വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകന്‍. നായികയെ മന:പൂര്‍വം ഒഴിവാക്കിയതല്ലെന്നും ഫാമിലി ലൈഫുമായി കഥ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നു കരുതിയാണ് ഒഴിവാക്കിയതെന്നും രഞ്ജിത്ത് ശങ്കര്‍ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നായികയെ മന:പൂര്‍വം ഒഴിവാക്കിയതല്ല. ഫാമിലി ലൈഫുമായി ഈ കഥ കൂട്ടിക്കുഴയ്‌ക്കേണ്ടെന്നു കരുതിയാണ് ഒഴിവാക്കിയത്. ഭാര്യയും കുട്ടിയുമൊക്കെ വരുമ്പോള്‍ കഥമാറും. നമ്മള്‍ പറയാനുദ്ദേശിക്കുന്നതായിരിക്കില്ല വിഷയമാകുന്നത്. കഥാനായകന്‍ ജോയി താക്കോല്‍ക്കാരന്‍ എല്ലാ കാര്യങ്ങളേയും ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്നയാളാണ്. ചെറിയ കാര്യങ്ങള്‍ക്ക് നിയമം ലംഘിക്കുകയും ജയിലില്‍ പോകാന്‍ വരെ തയ്യാറാകുകയും ചെയ്യുന്നു. ഭാര്യയും കുട്ടിയുമുള്ള ഒരാള്‍ അതിന് തയ്യാറാകില്ല. അവിടെ കല്ലുകടി ഉണ്ടാകും. അതുകൊണ്ടാണ് നായികയെ വേണ്ടെന്നു വച്ചതെന്നും  രഞ്ജിത്ത് ശങ്കര്‍  പറഞ്ഞു.

സിനിമ രസകരമാകുക എന്നാതായിരുന്നു ലക്ഷ്യം. പുതിയ ഒരു നായികയെ കൊണ്ടുവന്നാലും കഥയ്ക്ക് ചേരില്ലെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. പുണ്യാളന്‍ അഗര്‍ബത്തീസില്‍ നൈല ഉഷയായിരുന്നുജയസൂര്യയുടെ ഭാര്യയുടെ വേഷത്തില്‍ എത്തിയിരുന്നത്.

Latest Stories

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ