ഗംഭീര തുടക്കം, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗ്; 'പൊന്നിയിന്‍ സെല്‍വന്‍ 2' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

റെക്കോഡ് ഓപ്പണിംഗുമായി ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഇന്നലെ തിയേറ്ററില്‍ എത്തിയ മണിരത്‌നം ചിത്രം ഗംഭീര കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പൊന്നിയിന്‍ സെല്‍വന്റേത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു.

21.37 കോടി രൂപയാണ് റിലീസ് ദിവസം തന്നെ ചിത്രം നേടിയത്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്‌നം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് പിഎസ് 2വിന്റെ ഹൈലൈറ്റ്.

കാര്‍ത്തി, ജയം രവി, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.

ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ