പൃഥ്വിരാജ് ബോളിവുഡിലേക്ക്

പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. നടന്‍ നായകനായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിലെ തീവ്രവാദവും മറ്റും പശ്ചാത്തലമായി വരുന്ന ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോളിവുഡ് സൂപ്പര്‍ നായിക കജോള്‍ ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട് . അതിനൊപ്പം തന്നെ ബോളിവുഡ് സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

നവാഗതനായ കായോസ് ഇറാനി സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ഗോള്‍ഡ് ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം. ഡിസംബര്‍ ഒന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.

അതിന് ശേഷം ഡിസംബര്‍ ഇരുപത്തിരണ്ടിന് ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന പൃഥ്വിരാജ് ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും. പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രമായ സലാറിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ പൃഥ്വിരാജ്, ഡിസംബറില്‍ ജയന്‍ നമ്പ്യാരുടെ വിലായത് ബുദ്ധയും ചെയ്ത് തീര്‍ക്കുമെന്നാണ് സൂചന.

അടുത്ത വര്‍ഷമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ ആരംഭിക്കുക. ഇതിനു മുന്‍പ് പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്