'കളയാണ് പുര തന്നതെന്ന് പ്രമോദ് വെളിയനാട്, ആര്‍പ്പുവിളിച്ച് ടൊവീനോ, വൈറല്‍ വീഡിയോകള്‍

കളയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രമോദ് വെളിയനാട്. തുടര്‍ന്ന് നിരവധി സിനിമകളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പ്രമോദിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശത്തില്‍ നിന്നുള്ള വീഡിയോ ആണ്.നടന്മാരായ ടൊവിനോ തോമസ്, റോഷന്‍ മാത്യു, സംവിധായകന്‍ ആഷിഖ് അബു എന്നിവരാണ് ഗൃഹപ്രവേശനത്തിന് എത്തിയത്.

വീടിന്റെ പേര് പേരില്‍ പ്രമോദ് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ടൊവിനോ ആയിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്. ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആര്‍പ്പുവിളിക്കുകയായിരുന്നു.

‘കള’യാണ് എനിക്കീ ‘പുര’ നല്‍കിയത്, എന്നായിരുന്നു പേരിനെ കുറിച്ച് പ്രമോദ് പറഞ്ഞത്. പ്രമോദിനെ നിര്‍ത്തി വീടിന്റെ നെയിം പ്ലേറ്റിന്റെ ചിത്രവും ടൊവിനോ പകര്‍ത്തി. നാടകത്തില്‍ ശ്രദ്ധേയനായ പ്രമോദ് സിനിമയുടെ പേരെടുക്കുന്നത് കളയിലെ മണിയാശാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്.

ഗൃഹപ്രവേശനത്തിനു വിളിച്ചപ്പോള്‍ ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് ടൊവീനോ പറഞ്ഞു. ആഷിഖ് അബു, ടൊവീനോ തോമസ്, റോഷന്‍ മാത്യു എന്നിവര്‍ ഒന്നിക്കുന്ന നീലവെളിച്ചം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ പ്രമോദ് ഉണ്ട്. ഭാര്‍ഗവിനിലയത്തില്‍ അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രമാണ് നീലവെളിച്ചത്തില്‍ പ്രമോദ് അവതരിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ