പരാതി ലഭിക്കാതെ ലിസ്റ്റിന്‍ സ്റ്റീഫന്റെ വിഷയത്തില്‍ ഇടപെടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദ പ്രസ്താവനയില്‍ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍. ലിസ്റ്റിന്‍ പരാതി നല്‍കിയാല്‍ മാത്രം പരിശോധിക്കും, നിര്‍മ്മാതവിന്റെ ആരോപണം വ്യക്തിപരമായ വിഷയമായാണ് കാണുന്നത് എന്നാണ് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ലോഞ്ചിനിടെ പറഞ്ഞത്. ”ലയാള സിനിമയില്‍ വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്.”

”വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്ന് കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും” എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍.

അതേസമയം, ലിസ്റ്റിന്‍ പറഞ്ഞ പ്രമുഖ നടന്‍ നിവിന്‍ പോളി ആണെന്ന പ്രചാരണങ്ങളും കഴിഞ്ഞ ദിവസം നടന്നിരുന്നു. ലിസ്റ്റിന്‍ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍’ എന്ന ചിത്രത്തില്‍ നിവിന്‍ ആണ് നായകന്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നും നിവിന്‍ ഇറങ്ങിപോയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മ പറഞ്ഞത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ