ഫെഫ്ക-പ്രൊഡ്യൂസേഴ്‌സ് തര്‍ക്കം; വേതന വര്‍ദ്ധന ഉടന്‍ വേണം, ഇല്ലെങ്കില്‍ ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക

വേതന വര്‍ദ്ധന നടപ്പിലാക്കിയില്ലെങ്കില്‍ ഇനി ഷൂട്ടിങ്ങുമായി സഹകരിക്കില്ലെന്ന് ഫെഫ്ക. വേതന വര്‍ദ്ധന സംബന്ധിച്ച കരാര്‍ പരിഷ്‌കരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലാണ് ശക്തമായ ഈ ആവശ്യം ഉന്നയിച്ചത്. വേതന വര്‍ദ്ധനയുണ്ടാകണമെന്ന ആവശ്യവുമായി ഫെഫ്കയുടെ നേതൃത്വത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. വേതന വര്‍ദ്ധന ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തും നല്‍കിയിരുന്നു.

ദിവസ വേതന തൊഴിലാളികളുടെ പതിനഞ്ചു ശതമാനം വര്‍ദ്ധനയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നുമാണ് അഭിപ്രായപ്പെട്ടത്.

കരാറിന്റെ കാലാവധി 2018 ഡിസംബര്‍ 31ന് അവസാനിച്ചുവെന്നും അതിനാല്‍ ഉടന്‍ തന്നെ പരിഷ്‌കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഫെഫ്ക ആവശ്യപ്പെടുന്ന പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കം തുടങ്ങുന്നത്. ഫെഫ്ക-പ്രൊഡ്യൂസേഴ്സ് തര്‍ക്കം പരിഹരിക്കാന്‍ ശനിയാഴ്ച കൊച്ചിയിലാണ് യോഗം നടക്കുക. ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്നാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി