മരത്തില്‍ തൂങ്ങിയാടുന്ന ''സിനിമയില്‍ അവസരം''; ആരെങ്കിലും ചെന്നു പെട്ടാല്‍ ബോംബ് വീഴുന്നത് സിനിമയ്ക്ക് നേരെ: നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍

വ്യാജ ഓഡിഷന്‍, കാസ്റ്റിംഗ് കോളുകള്‍ക്കെതിരെ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍. റോഡരുകിലെ മരത്തില്‍ ഫോണ്‍ നമ്പര്‍ അടക്കമുള്ള “”സിനിമയില്‍ അവസരം”” എന്ന ഫ്‌ളെക്‌സിന്റെ ചിത്രം പങ്കുവച്ചാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ പരസ്യത്തിലേക്ക് എത്ര പേര്‍ വീണിട്ടുണ്ടെന്ന് അറിയില്ല. ചതികളില്‍ പോയി വീഴാതിരിക്കുക, വീണു കഴിഞ്ഞാല്‍ സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരുമെന്നും നിര്‍മ്മാതാവ് പറയുന്നു.

ഷിബു ജി സുശീലന്റെ കുറിപ്പ്:

ജാഗ്രത
ഇന്ന് കണ്ട കാഴ്ച ആണ് വൈറ്റില ജംഗ്ഷന്‍ കഴിഞ്ഞു ആലപ്പുഴ ഭാഗത്തേക്ക് ജസ്റ്റ് പോകുമ്പോള്‍ മരത്തില്‍ കയറി കെട്ടിയിരിക്കുന്നു….
സിനിമയില്‍ അവസരം
കോണ്‍ടാക്ട് നമ്പറും കൊടുത്തിട്ടുണ്ട് .
ഇതില്‍ ആരൊക്ക ചെന്ന് വീണു കാണും അറിയില്ല .ഇനി എത്ര പേര് വീഴും അറിയില്ല..
പോലീസിന്റെ ഭാഗത്തു നിന്ന് ഉടനെ ഇടപെടലുകള്‍ ഉണ്ടായാല്‍ നല്ലത്..
വീണിട്ടുണ്ടെങ്കില്‍ അത് അവസാനം സിനിമക്കാര്‍ ചതിയില്‍പ്പെടുത്തി എന്ന തലകെട്ടില്‍ വാര്‍ത്ത വരും
പിന്നെ ചാനലില്‍ ചര്‍ച്ചകള്‍ .
സിനിമ സംഘടന ഒന്നും ചെയ്യുന്നില്ല എന്നൊക്കെ ആകും…സംഘടന ആണോ ഈ മരത്തില്‍ ബോര്‍ഡ് വെച്ചത്? അല്ലല്ലോ ..
സത്യം അറിയാതെ കുറ്റപ്പെടുത്തുവാന്‍ എല്ലാവര്‍ക്കും പറ്റും .
ചിലപ്പോള്‍ കുറ്റപ്പെടുത്തലുകള്‍ മനപൂര്‍വ്വവും ആകാം..
കാര്യങ്ങള്‍ അറിയാതെ പറയുന്നതിന് മുന്‍പ് ഓര്‍ക്കുക..സിനിമക്കാര്‍ക്കും കുടുംബങ്ങള്‍ ഉണ്ട് .
അപ്പോള്‍ ഇതൊക്കെ കണ്ടു ഇറങ്ങി പുറപ്പെടുന്നവര്‍ പലവട്ടം ആലോചിക്കുക ചിന്തിക്കുക…എന്നിട്ട് ചതിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കുക .ഇനിയെങ്കിലും ഈ ചതികളില്‍ പോയി വീഴാതിരിക്കുക..
ഇതൊക്കെ അവസാനം സിനിമയുടെ മേല്‍ വന്നു വീഴുന്ന ബോംബുകളാണ്..

നടി ഷംന കാസിമിന് നേരെ ബ്ലാക്ക്‌മെയിലിംഗ് ഉണ്ടായ സാഹചര്യത്തിലാണ് സിനിമാമേഖല കൂടുതല്‍ ജാഗരൂഗരായത്. ഇതോടെ സിനിമാക്കാര്‍ക്ക് അല്ലാതെ അഭിനേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ കൈമാറരുതെന്ന് ഫെഫ്ക നിര്‍ദേശിച്ചിരുന്നു. വ്യാജ കാസ്റ്റിങ് കോളുകളില്‍ വീഴരുതെന്ന മുന്നറിയിപ്പോടെ അന്ന ബെന്‍ അഭിനയിച്ച ഒരു ബോധവത്ക്കരണ വീഡിയോയും ഇതിനായി ഫെഫ്ക നിര്‍മ്മിച്ചിട്ടുണ്ട്.

https://www.facebook.com/ShibuGSuseelanofficial/posts/3324485264276688

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം