'ഇത് വളരെ മോശമായിപ്പോയി, ആ സംവിധായികയ്‌ക്ക് എതിരെ നടപടി എടുക്കാന്‍ ഡബ്ല്യു.സി.സി തയ്യാറാകുമോ?'

പ്രതിഫലം ചോദിച്ചപ്പോള്‍ ഡയലോഗ് അടിച്ച സംവിധായികയ്‌ക്കെതിരെ ഡബ്ല്യുസിസി നടപടി എടുക്കാന്‍ തയ്യാറാകുമോയെന്ന് ചോദിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. കോസ്റ്റ്യൂം ഡിസൈനര്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയിലെ ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവര്‍ത്തകയോട് പെരുമാറുന്നതെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫിക്ക് ആ നായിക മൂത്ത സംവിധായികയുടെ പേര് പറയാമായിരുന്നു. പേര് പറയാതിരിക്കുമ്പോള്‍ ഡബ്ലുസിസിയില്‍ ഉള്ള മറ്റ് സംവിധായികമാരെയും ബാധിക്കും അത് ശരി അല്ല. പേര് തുറന്നു പറയാന്‍ ധൈര്യം കാണിക്കണം .

അവസരം തന്നത് ഇവിടെ ഉള്ള നിര്‍മാതാക്കളുംസംവിധായകരും ആണ്, അത് കൊണ്ട് പേര് പറയാന്‍ മടി കാണിക്കേണ്ട കാര്യം ഇല്ല. ഏതു കൊമ്പത്തെ നായിക സംവിധായിക ആയാലും ജോലി എടുപ്പിച്ചിട്ടു സഹപ്രവര്‍ത്തകയോട് ഇങ്ങനെ ആണോ ചെയുന്നത് .

ഇത് ആണോ വനിതാസ്‌നേഹം ..ഇതിനുള്ള “ഒരിടം “ആണോ WCC.

ഡയലോഗ് പറഞ്ഞിട്ടോ, ബാനര്‍ പൊക്കി പിടിച്ചു ഡാന്‍സ് കളിച്ചിട്ടോ കാര്യം ഇല്ല. കൂടെ നിര്‍ത്താനുള്ള മനസ്സാണ് വേണ്ടത്. അല്ലാതെ അഹങ്കാരവും ധിക്കാരവും കാണിക്കുന്നത് ശരി അല്ല .

സ്റ്റെഫിയെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ സംവിധായിക വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏല്‍പ്പിച്ച ജോലി രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും ചെയ്തുകൊടുത്തു.

എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍, അത് കൊടുക്കാതെ സ്റ്റെഫി അറിയാതെ വര്‍ക്ക് ചെയ്യാന്‍ അവരുടെ അസിസ്റ്റന്റിനെ വിളിക്കുക …അത് വളരെ മോശമായി പോയി. (നിങ്ങളെ മാറ്റിയിട്ടു നിങ്ങളുടെ അസിസ്റ്റന്റിനെ ഡയറക്ട്‌ചെയ്യാന്‍ വിളിച്ചാല്‍ നിങ്ങള്‍ പ്രതികരിക്കില്ലെ )

ഇക്കാര്യങ്ങളില്‍ സ്റ്റെഫി പ്രതികരിച്ചപ്പോള്‍, “സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് “എന്ന ഡയലോഗ് പറയുക ആണോ ചെയേണ്ടത് .ഇതൊക്കെ WCC യിലെ ഒരംഗം പറയുന്നത് ശരി ആണോ ?

സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ വിവേചനം ഉണ്ടെന്നു പറഞ്ഞ് വന്ന സ്ത്രീ സംഘടനയായ WCC-യിലുള്ള ഒരു സംവിധായിക ഇങ്ങനെ ആണോ സഹപ്രവര്‍ത്തകയോട് പെരുമാറുന്നത്.

സ്റ്റെഫിയോട് WCC യിലെ ഒരംഗം കാണിച്ച വിവേചനത്തിന് എന്ത് നടപടി ആണ് വനിത സംഘടന എടുത്തത് ? ഇനിയെങ്കിലും ആ സംവിധായികക്ക് എതിരെ നടപടി എടുക്കാന്‍ WCC എന്ന സംഘടന തയാറാകുമോ ?

പ്രതിഫലം ചോദിച്ചതിന് സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും സ്റ്റെഫിയുടെ പേര് വയ്ക്കാതെ ഒഴിവാക്കിയത് സംവിധായികയുടെ ധിക്കാരത്തെയും അഹങ്കാരത്തെയാണ് കാണുവാന്‍ സാധിക്കുന്നത് .

സ്റ്റെഫിയും അവരുടെ ജോലിയിലുള്ള മികവില്‍ കേരള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയ വ്യക്തി ആണ്. 2015 ല്‍ സിനിമാജീവിതം തുടങ്ങിയ സ്റ്റെഫിക്കു മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ് എന്ന് സ്റ്റെഫി പറഞ്ഞതില്‍ ഫെഫ്ക യൂണിയന് അഭിമാനിക്കാം.

https://www.facebook.com/ShibuGSuseelanofficial/posts/3332404713484743

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്