ഇത് അങ്ങനൊന്നും അല്ലഡേയ്.. ബോസും പസിലും ഒന്നുമല്ല, കുറച്ച് സ്‌പെഷ്യലാണ്; 'ദളപതി 68'ന്റെ പേര് ലീക്ക് ആയിട്ടില്ല, കുറിപ്പുമായി നിര്‍മ്മാതാവ്

‘ദളപതി 68’ന്റെ ടൈറ്റില്‍ ചോര്‍ന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. വിജയ്ക്ക് മുന്നില്‍ സംവിധായകന്‍ വെങ്കട് പ്രഭു 4 പേരുകള്‍ വച്ചതായും അതില്‍ ബോസ് എന്ന പേര് താരം തിരഞ്ഞെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു.

ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് അര്‍ച്ചന കലപതി. ആരാധകര്‍ ഉദ്ദേശിക്കുന്നതും ചര്‍ച്ചയാകുന്നതും ഒന്നുമല്ല സിനിമയുടെ പേര് എന്ന് അര്‍ച്ചന എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.

”എല്ലാ അപ്‌ഡേറ്റുകളും കാണാനിടയായി. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി. ശാന്തമായിരിക്കൂ. യഥാര്‍ത്ഥമായതിനായി കാത്തിരിക്കുക. കുറച്ച് സ്‌പെഷ്യലായുള്ള ഒന്നാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. അതൊരിക്കലും ബോസ്, പസില്‍ എന്നിവയല്ല” എന്നാണ് അര്‍ച്ചന എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതോടെ ദളപതി 68ന്റെ എന്തെങ്കിലും അപ്‌ഡേറ്റ് നല്‍കാനും ആരാധകര്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, എ.ജി.എസ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന 25-ാം ചിത്രമാണിത്.

പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവരാണ് ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തുന്നത്. ഒപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും താരനിരയിലുണ്ട്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി