ആരാധകർ കാരണം പണി കിട്ടുന്നത് താരങ്ങൾക്ക്; താരാരാധനയുടെ മറവിലെ അപകടങ്ങൾ!

സിനിമയിലായാലും പൊതുമധ്യത്തിലാണെങ്കിലും പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നവരാണ് സെലിബ്രിറ്റികൾ. തങ്ങളുടെ ആരാധനാപാത്രങ്ങളെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നതൊക്കെ പതിവ് കാഴ്ചകളാണ്. എന്നാൽ അപൂർവ സന്ദർഭങ്ങളിൽ ഇത് ദുരന്തങ്ങളിലേക്ക് നയിക്കുകയും ചിലരുടെ ജീവൻ നഷ്ടപ്പെടാൻ വരെ കാരണമായിട്ടുണ്ട്. ഇത് സെലിബ്രിറ്റി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. അല്ലു അർജുൻ കൂടാതെ മറ്റ് ചില സെലിബ്രിറ്റികളും സമാന രീതിയിൽ നിയമനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ അറസ്റ്റിലായത്. ഡിസംബർ 4-നാണ് പ്രീമിയർ ഷോയ്ക്ക് തൊട്ട് മുൻപ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയായിരുന്നു. എന്നാൽ അല്ലു അർജുന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഷാരൂഖ് ഖാനെതിരായ സമാനസ്വഭാവമുള്ള കേസിനെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.

2017-ൽ ‘റായീസ്’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ തിക്കിലും തിരക്കിലും ഒരാൾ മരിക്കുകയും ഒട്ടേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് അല്ലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. സംഭവത്തിൽ അന്ന് ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും ഷാരൂഖ് ഖാനെ കേസിൽ നിന്ന് ഒഴിവാക്കി. താരത്തിന്റെ പ്രവൃത്തികൾ കാരണമല്ല മരണം സംഭവിച്ചത് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഷാരൂഖ് ഖാന് അനുകൂലമായ ഉത്തരവിട്ടത്.

അന്ന് പ്രൊമോഷൻ പരിപാടിക്കിടെ ഷാരൂഖ് ഖാൻ ടീ ഷർട്ട് എറിഞ്ഞുനൽകിയതാണ് തിരക്ക് ഉണ്ടാകാൻ കാരണമായത്. എന്നാൽ ‘പുഷ്പ 2’ ന്റെ റിലീസിനിടെ അല്ലു അർജുൻ തിയേറ്ററിൽ സിനിമാ പ്രദർശനത്തിനെത്തുക മാത്രമാണ് ചെയ്തത്. മാത്രമല്ല താഴെത്തെ നിലയിൽ തിക്കും തിരക്കുമുണ്ടായ സമയത്ത് അദ്ദേഹം തിയേറ്ററിലെ ഒന്നാം നിലയിൽ സിനിമ കാണുകയായിരുന്നു.  തിയേറ്ററിൽ വരേണ്ട എന്ന് തിയേറ്റർ മാനേജ്‌മെന്റോ പോലീസോ തന്റെ കക്ഷിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അല്ലു അർജുന്റെ അഭിഭാഷകൻ വാദിച്ചു. നടന്റെ ബോധപൂർവമായ ഒരു പ്രവൃത്തിയും മരണത്തിന് കാരണമായിട്ടില്ല, തിക്കിലും തിരക്കിലും ശ്വാസംമുട്ടിയാണ് സ്ത്രീ മരിച്ചത്. അതിനാൽ, മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കില്ല എന്നും അഭിഭാഷകൻ പറഞ്ഞു.

ഇത്തരത്തിൽ സെലിബ്രിറ്റികളെ കാണാനും മറ്റുമായി തിക്കും തിരക്കിലും പെട്ട് ആളുകളുടെ മരണവും പരിക്കുകളും ഉണ്ടായ സംഭവങ്ങൾ നിരവധിയുണ്ട്. ഈ അടുത്ത് ഇറങ്ങിയ ജൂനിയർ എൻടിആർ നായകനായെത്തിയ ദേവരയുടെ ആദ്യ ഷോ പ്രദർശിപ്പിക്കാൻ വൈകിയെന്നാരോപിച്ച് ജൂനിയർ എൻടിആർ ആരാധകർ തെലങ്കാനയിലെ കോതഗുണ്ടയിലെ പലോഞ്ചയിലെ വെങ്കിടേശ്വര തിയേറ്റർ തകർത്തിരുന്നു.

സിനിമയുടെ റിലീസിനിടയിലും ആരാധകരുടെ ചില വിചിത്ര വീഡിയോകളാണ് വന്നത്. സിനിമയെ ആഘോഷത്തോടെ വരവേൽക്കുന്ന ആരാധകരുടെ വീഡിയോ ശ്രദ്ധ നേടി. ആടിന്റെ തല അറുത്തു കൊണ്ടും അതിൽ നിന്നുള്ള രക്തം ചിത്രത്തിന്റെ പോസ്റ്ററിലേക്ക് ഒഴുക്കുന്ന ദൃശ്യങ്ങൾ അടക്കമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഹൈദരാബാദിലെ സുദർശൻ തിയേറ്ററിൽ പടക്കങ്ങൾ പൊട്ടിച്ചതോടെ കട്ടൗട്ടിന് തീ പിടിച്ച വീഡിയോയും ശ്രദ്ധ നേടുകയായിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ടൈഗർ 3’ യുടെ പ്രദർശനത്തിനിടയിലും ആരാധകരുടെ ആഘോഷം അതിരുവിടുകയും സംഭവത്തിൽ പ്രതികരണവുമായി താരം എത്തുകയും ചെയ്തിരുന്നു. സ്‌ക്രീനിൽ സൽമാൻ മാസ് കാണിക്കുമ്പോൾ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് മാലേഗാവിലെ ആരാധകർ ആഘോഷിച്ചത്. തിയേറ്റർ അധികൃതർക്കും സിനിമ കാണാനെത്തിയവർക്കും ഇത് ഭയങ്കര ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2022 ൽ വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയിലറിന്റെ ആദ്യ സ്‌ക്രീനിങിനിടെ ആരാധകർ തിയേറ്ററിനുള്ളിലെ കസേരകളും മറ്റും നശിപ്പിച്ചതും വാർത്തയായിരുന്നു. തിരുനെൽവേലിയിലെ റാം സിനിമാസിൽ സിനിമയുടെ ട്രെയിലറിൻ്റെ പ്രദർശനത്തിനിടെയാണ് ആരാധകരുടെ ആഘോഷം നാശത്തിൽ കലാശിച്ചത്.

അതേസമയം , അല്ലു അർജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അല്ലു അർജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭർത്താവിനും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. തിയറ്ററിലേക്ക് കയറാൻ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കിൽപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു