ലാലേ ഇവന്റെ കൈയില്‍ ഒരു വെറൈറ്റി വീഡിയോ ഉണ്ട്, ഒന്നു കണ്ടുനോക്ക്, പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു; കുറിപ്പ്

മോഹന്‍ലാലിന്റെ സാന്‍ഡ് ആര്‍ട്ട് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഉദയന്‍ എടപ്പാള്‍ എന്ന സാന്‍ഡ് ആര്‍ട്ടിസ്റ്റ്. ഒപ്പം’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് ആ വീഡിയോ മോഹന്‍ലാലിന് കാണിച്ചപ്പോഴുണ്ടായ താരത്തിന്റെ പ്രതികരണത്തെ കുറിച്ചും ഉദയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒപ്പം സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ മണിയേട്ടനെ പരിചയമുള്ളതു കൊണ്ടാണ്‌ ലാലേട്ടനെ നേരില്‍ കാണാന്‍ ഒപ്പം സിനിമയുടെ ലൊക്കേഷനില്‍ എത്തിയത്. മണിയേട്ടനാണ് ആകെ പരിചയം പക്ഷെ സെറ്റില്‍ കറുത്ത കോട്ടിട്ട സെക്യൂരിറ്റിക്കാര്‍ തടഞ്ഞു.

മണിയേട്ടന്റെ പരിചയം പറഞ്ഞിട്ടും കടത്തി വിട്ടില്ല. അപ്പോഴാണ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പുറത്തേക്കിറങ്ങി വന്നത് അന്നേരം എന്റെ കൈയില്‍ ഒരു സാന്‍ഡ് ആര്‍ട്ട് വീഡിയോ ഉണ്ടായിരുന്നു തുടക്കകാലത്ത് മൊബൈല്‍ ക്യാമറ കൊണ്ട് ചിത്രീകരിച്ചത് വാനപ്രസ്ഥം വീഡിയോ അത് നേരെ പ്രിയദര്‍ശന്‍ സാറിനെ കാണിച്ചു വീഡിയോ കണ്ട് എന്നോടു പറഞ്ഞു ലാലു കണ്ടോ ഇല്ല എന്നു മറുപടി എന്നാ വാ എന്ന് പറഞ്ഞ് എന്റെ കൈയും പിടിച്ച് ലാലേട്ടന്റെ അടുത്തേക്ക്.

ടാ ലാലേ ഇവന്റെ കൈയില്‍ ഒരു വെറൈറ്റി വീഡിയോ ഒന്നു കണ്ടുനോക്ക്. വീഡിയോ കണ്ടതിനു ശേഷം അഭിനന്ദനം പിന്നെ സാന്‍ഡ് ആര്‍ട്ടിനെ കുറിച്ച് കുറെ ചോദിച്ചറിഞ്ഞു. ഇന്നാ വീഡിയോ ഒന്നുകൂടി വരച്ചു ദൃശ്യ മികവോടെ…. കുഞ്ഞുകുട്ടനില്‍ നിന്നും കഥകളി വേഷങ്ങളിലേക്ക് .

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍