മോഹന്‍ലാലിനെ നായകനാക്കി ഒരു സ്‌പോര്‍ട്‌സ് ഡ്രാമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം ആലോചനയെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ബറോസ് സിനിമ പൂര്‍ത്തിയാകുന്നതോടെ ആരംഭിക്കും എന്ന് പറഞ്ഞതല്ലാതെ ചിത്രത്തെ കുറിച്ച് മറ്റ് സൂചനകളൊന്നും പ്രിയദര്‍ശന്‍ തന്നിട്ടില്ല.
എന്നാല്‍ ഈ സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍ എന്ന് തെളിയിക്കുന്ന ചിത്രമാണ് താരം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ഫിസിക്കല്‍ ട്രെയിനിംഗിനിടെ ഉള്ളതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പിന്നിലുള്ള ഭിത്തിയില്‍ ഒരു ഫുട്‌ബോളറുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതും കാണാം.
ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ബോക്‌സിംഗ് പരിശീലനം ആരംഭിച്ചതായും സൂചനകളുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്ക് മോഹന്‍ലാലിന്റെ ബോക്‌സിംഗ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിട്ടുമുണ്ട്. പ്രേംനാഥ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് റിലീസിനൊരുങ്ങുന്നത്.