സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ രണ്ട് കാര്യങ്ങളേ പറഞ്ഞുള്ളു: കല്യാണി പ്രിയദര്‍ശന്‍

സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ തനിക്ക് തന്ന രണ്ട് ഉപദേശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി പ്രിയദര്‍ശന്‍. തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം അച്ഛന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.

അഭിനയിക്കാനുള്ള താല്‍പര്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ രണ്ട് കാര്യങ്ങളാണ് അച്ഛന്‍ പറഞ്ഞത്, അതാണ് താന്‍ മുഖവിലക്കെടുത്തതെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. സിനിമയെ സംബന്ധിച്ച് ഭാഷ പരിമിതിയില്ല, നല്ല സംവിധായകരുടെ സിനിമ മാത്രമേ ചെയ്യാവൂ എന്ന രണ്ട് ഉപദേശങ്ങളാണ് അച്ഛന്‍ തന്നതെന്ന് കല്യാണി പറഞ്ഞു.

തന്റെ ആദ്യ സംവിധായകന്‍ വിക്രം കുമാര്‍ അച്ഛന്റെ അസിസ്റ്റന്റായിരുന്നെന്നും അദ്ദേഹം നല്ല സംവിധായകന്‍ ആണെന്ന് അച്ഛനറിയാമായിരുന്നെന്നും കല്യാണി പറഞ്ഞു. തെലുങ്ക് മാത്രമല്ല ഏത് നല്ല സിനിമ തേടി വന്നാലും അത് സ്വീകരിക്കണമെന്നും അച്ഛന്‍ പറഞ്ഞതായും കല്യാണി പറഞ്ഞു. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന “ഹൃദയം” ആണ് താരത്തിന്റെ അടുത്ത മലയാള ചിത്രം.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു