സിമ്രാനെയും കടത്തിവെട്ടി പ്രിയ വാര്യര്‍? ട്രെന്‍ഡ് ആയി താരം; അജിത്തിന്റെ സ്വാഗില്‍ മമ്മൂട്ടി ചിത്രത്തിലെ ഗാനം

അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ ട്രെന്‍ഡിങ് ആയി നടി പ്രിയ വാര്യര്‍. ‘തൊട്ടുതൊട്ട് പേസും സുല്‍ത്താന’ എന്ന ഗാനരംഗത്തിലൂടെ തമിഴകത്തെ ഇളക്കി മറച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ് നടി ഇപ്പോള്‍. 199ല്‍ മമ്മൂട്ടി നായകനായി എത്തിയ ‘എതിരും പുതിരും’ എന്ന ചിത്രത്തിലെ സിമ്രാന്‍ അഭിനയിച്ച ‘തൊട്ടുതൊട്ട്’ എന്ന ഗാനം പെര്‍ഫെക്ട് ആയാണ് പ്രിയ സ്‌ക്രീനില്‍ എത്തിച്ചത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. അജിത്തിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയ ഇപ്പോള്‍. അജിത്ത് സാറിനോടൊപ്പം അഭിനയിച്ചത് എന്നെന്നും വിലപ്പെട്ട ഓര്‍മയായി മനസില്‍ സൂക്ഷിക്കും എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.

പ്രിയ വാര്യരുടെ കുറിപ്പ്:

എവിടെയാണ് പറഞ്ഞു തുടങ്ങേണ്ടത്? ഇത് ഞാന്‍ വളരെക്കാലമായി മനസില്‍ അടക്കി വച്ചിരുന്ന കാര്യമാണ്. ഞാന്‍ എന്ത് എഴുതിയാലും എനിക്ക് നിങ്ങളോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ അതൊന്നും പര്യാപ്തമാകില്ല സര്‍. ആദ്യമായി സംസാരിച്ചത് മുതല്‍ ഷൂട്ടിന്റെ അവസാന ദിവസം വരെ ഞാന്‍ എന്നൊരു വ്യക്തി ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്ന് അങ്ങ് ഓരോ നിമിഷവും എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. സെറ്റില്‍ ആരും അവഗണിക്കപ്പെടുന്നില്ലെന്ന് അങ്ങ് എപ്പോഴും ഉറപ്പാക്കികൊണ്ടിരുന്നു. സെറ്റില്‍ ഉള്ളപ്പോഴെല്ലാം ഞങ്ങള്‍ ഓരോരുത്തരുടെയും ക്ഷേമം അന്വേഷിക്കാന്‍ അങ്ങ് കൂടുതല്‍ സമയം കണ്ടെത്തി.

ഒരു ടീമായി ആ ക്രൂയിസില്‍ ഒരുമിച്ച് കഴിച്ച ഭക്ഷണങ്ങളും, തമാശകളും, ഒരുമിച്ച് ആസ്വദിച്ച നിമിഷങ്ങളും എത്ര ആസ്വാദ്യകരമായിരുന്നുവെന്ന് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. ഓരോ കാര്യങ്ങളെ കുറിച്ചും ഇത്രയും ജിജ്ഞാസയും അഭിനിവേശവുമുള്ള മറ്റൊരാളെ ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. നിങ്ങളിലുള്ള ആ ചെറിയ ‘പിനോച്ചിയോ’യോട് എനിക്ക് അങ്ങേയറ്റം ബഹുമാനവും സ്‌നേഹവും ഉണ്ട്. കുടുംബം, കാറുകള്‍, യാത്ര, റേസിങ് എന്നിവയെ കുറിച്ച് സംസാരിക്കുമ്പോള്‍ അങ്ങയുടെ കണ്ണുകള്‍ തിളങ്ങുന്നത് അമ്പരപ്പോടെയാണ് ഞാന്‍ വീക്ഷിച്ചിരുന്നത്. താങ്കള്‍ക്ക് ചുറ്റുമുള്ള ഓരോരുത്തരെയും നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ഒരു മടിയും കാണിച്ചിട്ടില്ല. ഈ ക്ഷമയും സമര്‍പ്പണവും എന്നെപ്പോലുള്ള യുവതലമുറയ്ക്ക് ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണ്.

അത് എനിക്ക് എന്നും പ്രചോദനമായിരിക്കും. താങ്കളുടെ സൗമ്യതയും ഊഷ്മളമായ സ്‌നേഹവും എന്നെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത്രയധികം എഴുതിയത്. താങ്കള്‍ ഒരു യഥാര്‍ഥ രത്‌നമാണ്. ജീവിതത്തില്‍ എത്ര ഉയരങ്ങളില്‍ എത്തിയാലും എളിമ പുലര്‍ത്തണം എന്നുള്ളതാണ് താങ്കളില്‍ നിന്ന് എനിക്ക് കിട്ടിയ ജീവിത പാഠം. ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം വണ്‍ ആന്‍ഡ് ഒണ്‍ലി അജിത് സാറിനൊപ്പം ആ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ”തൊട്ടുതൊട്ടു” എന്നത് അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമായി മാറുകയാണ്.

അജിത് സര്‍, ജിബിയുവില്‍ സാറിനോടൊപ്പം അഭിനയിച്ചത് ഞാന്‍ എന്നെന്നും വിലപ്പെട്ട ഓര്‍മയായി എന്റെ മനസില്‍ സൂക്ഷിക്കും. താങ്കളെ കുറിച്ച് കൂടുതല്‍ അറിയാനും ഒരു സംഭവം തന്നെയായ അങ്ങയോടൊപ്പം അഭിനയിക്കാനും വലിയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. ഞങ്ങളെയെല്ലാം രസിപ്പിക്കുകയും പ്രബുദ്ധരാക്കുകയും ചെയ്യുന്നത് തുടരുക. അങ്ങയോടൊപ്പം വീണ്ടും അഭിനയിക്കണമെന്ന എന്റെ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതൊരു സ്വാര്‍ഥതയായി തോന്നാം എങ്കിലും വീണ്ടും വീണ്ടും അങ്ങയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് സ്‌നേഹബഹുമാനങ്ങളോടെ അങ്ങയുടെ ഒരു കടുത്ത ആരാധിക.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ