അന്ന് സീരിയലുകളില്‍ അഭിനയിക്കുന്നത് മരിക്കുന്നതിന് തുല്യമായിരുന്നു പ്രിയാരാമന്‍

തമിഴ് സിനിമയില്‍ നിന്ന് വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരം പ്രിയാ രാമന്‍ സീരിയല്‍ രംഗത്ത് സജീവമായിരിക്കുകയാണ്. സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന വിവേചനവും മേല്‍ക്കോയ്മയുമൊന്നും സീരിയല്‍ രംഗത്തില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു. അവിടെ പുരുഷന്മാരെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്കാണ്. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു. സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. സിനിമയ്‌ക്കൊപ്പം നില്‍ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവും. പ്രിയരാമന്‍ പറഞ്ഞു.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധാരാളം മുന്‍നിര നടന്മാരുടെ നായികയായി വേഷമിട്ട പ്രിയ രാമന്‍ 1999 ല്‍ തന്നെ സിനിമയില്‍ നിന്ന് വിട പറയുകയായിരുന്നു. താമസിയ്ക്കാതെ തന്നെ നടി സിനിമയിലേയ്ക്ക് തിരിച്ചെത്തും എന്നു കരുതിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം എത്തിയത് .

ഡിഡി മലയാളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്നേഹതീരം എന്ന സീരിയലിലൂടെയായിരുന്നു നടി ടെലിവിഷനിലേക്ക് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു. നിലവില്‍ സീ ടിവി തമിഴില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പുരത്തി എന്ന സീരിയലില്‍ തത്വാധിഷ്ഠിതമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് പ്രിയ അവതരിപ്പിക്കുന്നത്.

Latest Stories

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ