'എല്ലാം ഓക്കെ അല്ലെ അണ്ണാ', ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്; കൈ കൊടുത്ത് ഉണ്ണി മുകുന്ദനും

നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സിനിമാ താരങ്ങളും. ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും. ‘എല്ലാം ഓക്കെ അല്ലെ അണ്ണാ’ എന്നാണ് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

ഷേക്ക് ഹാന്റ് ഇമോജി പങ്കുവച്ചു കൊണ്ട് ഉണ്ണിമുകുന്ദനും ആന്റണിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമാ മേഖലയില്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെന്ന തരത്തില്‍ നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി പോസ്റ്റാണ് ആന്റണി പങ്കുവെച്ചത്.

antony-perumbavoor-suresh-kumar-prithviraj3jpg

സിനിമാ മേഖല ജൂണ്‍ 1 മുതല്‍ സമരം ആരംഭിക്കുമെന്നും വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്നും ആന്റണി പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ.

സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുകയാണെന്നാണ് ആന്റണി കുറിച്ചത്.

Latest Stories

ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌കൂളുകളില്‍ സൂംബ പരിശീലനം അടിച്ചേല്‍പ്പിക്കരുത്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള സംസ്ഥാനമായി കേരളം മാറി; ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ്

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി