ഖത്തറിലെ അവാര്‍ഡ് വേദിയില്‍ കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ച് പൃഥ്വിരാജ്; നല്ല മനസിന് കൈയടി- വീഡിയോ

ഖത്തറില്‍ നടന്ന സൈമ അവാര്‍ഡ് വേദിയില്‍ കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ച് നടന്‍ പൃഥ്വിരാജ്. രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട് എന്നും നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ കഴിയുന്ന അവര്‍ക്കായി നിങ്ങളുടെ സഹായം കേരളത്തിനായി താന്‍ അപേക്ഷിക്കുന്നുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

“മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ റിലീഫ് ക്യാംപില്‍ സമയം ചിലവഴിക്കുന്നവരാണ് അവര്‍. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.”

“മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സോഷ്യല്‍മീഡിയ പേജുകളില്‍ നോക്കിയാല്‍ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.”പൃഥ്വിരാജ് പറഞ്ഞു.

വേദിയില്‍ അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് പൃഥിയുടെ കേരളത്തിനായുള്ള അഭ്യര്‍ത്ഥന. നിറഞ്ഞ കൈയടികളോടെയാണ് പൃഥ്വിയും അഭ്യര്‍ത്ഥനയെ സദസ്സ് സ്വീകരിച്ചത്. നേരത്തെ അന്‍പൊടു കൊച്ചിയുമായി കൈകോര്‍ത്ത് വയനാട്ടിലേക്ക് ഒരു ലോഡ് ആവശ്യ സാധനങ്ങള്‍ പൃഥ്വി കൈമാറിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ