ഇനി ഞാനായിട്ട് എന്തിനാ; മോഹന്‍ലാലിന്റെ ഖേദം പങ്കുവച്ച് പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെയുള്ള രാഷ്ട്രീയ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച നടന്‍ മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജും. സിനിമയിലെ വിവാദമായ കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് ക്യാപ്ഷനുകളൊന്നുമില്ലാതെ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ കുറിപ്പ്:

‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്.

ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു… സ്നേഹപൂര്‍വ്വം

Latest Stories

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

പിണറായി വിജയൻറെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

'പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, 'സ്പെയ്സ്' എന്ന പേരിൽ പദ്ധതി'; രമേശ് ചെന്നിത്തല

'ആരുടെയും ഔദാര്യത്തിലല്ല, ടിവികെ സർക്കാർ രൂപീകരിച്ചത് ജനങ്ങളുടെ അനുമതിയോടെ'; എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയുടെ തീപ്പൊരി പ്രസംഗം

'ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം മെസ്സി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശൻ'; പരിഹസിച്ച് എം ബി രാജേഷ്

'മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടി, ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും'; കെ സുരേന്ദ്രൻ