ചേട്ടനൊപ്പം കൈകോര്‍ത്ത് അനിയനും; പൃഥ്വിയുടെ വക വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍

ചേട്ടന്‍ ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും അന്‍പൊടു കൊച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി അനിയന്‍ പൃഥ്വിരാജും. പൃഥ്വിയുടെ വക വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങളാണ് അന്‍പൊടു കൊച്ചി കൈമാറിയത്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് പൃഥ്വി ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ നല്‍കിയെന്ന വിവരം ഇന്ദ്രജിത്താണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തിരുനെല്ലിയിലെ പഞ്ചായത്ത് പ്രസിഡന്റിനാണ് സാധനങ്ങള്‍ കൈമാറുന്നത്. അന്‍പോട് കൊച്ചി 33 ലോഡ് സാധനങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്.

https://www.instagram.com/p/B1LhzTRAyE2/?utm_source=ig_web_copy_link

“എല്ലാം ഉണ്ടായിരുന്ന കൂടപ്പിറപ്പുകള്‍ക്ക് ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടപ്പോള്‍ താങ്ങായി തണലായി അവശ്യ സാധനങ്ങള്‍ ഒരു കയ്യകലം ദൂരത്തിലിരുന്നു എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അറിയാം സഹോദരങ്ങളെ, ഏറെ ഉണ്ട് നഷ്ടങ്ങള്‍, തളരരുത് കഴിയും, ജീവിതം കരുപ്പിടിപ്പിക്കാന്‍ രണ്ടറ്റം കൂട്ടി മുട്ടിച്ച് ഉയര്‍ന്നു വന്നവരാണ് നമ്മള്‍.അന്‍പൊടു കൊച്ചി നിങ്ങളോടൊപ്പം എന്നും എപ്പോഴും ഉണ്ടാകും എന്ന് വാക്ക് നല്‍കുന്നു.” സഹായങ്ങള്‍ക്ക് നന്ദിയറിച്ച് ഇന്ദ്രജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ