സൂപ്പര്‍ സ്റ്റാറായി പൃഥ്വിരാജ്; 'ഡ്രൈവിംഗ് ലൈസന്‍സ്' മേക്കിംഗ് വീഡിയോ

“9”ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന “ഡ്രൈവിംഗ് ലൈസന്‍സിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. എറണാകുളത്തെ ഒരു തിയേറ്ററില്‍ ചിത്രം ഷൂട്ട് ചെയ്തതിന്റെ കാഴ്ച്ചകളാണ് വീഡിയോയിലുള്ളത്. ഹരീന്ദ്രന്‍ എന്നു പേരുള്ള സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷമാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം.

ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. ദീപ്തി പൃഥിരാജിന്റെ ഭാര്യയായാണ് വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്‌സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ