ഈ മനുഷ്യനാണോ ജാഡ എന്ന് പലരും പറഞ്ഞത്: വൈറലായി കുറിപ്പ്

പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ചിത്രം ആയതു കൊണ്ട് തന്നെ ആരാധകരേയും ഉള്‍പ്പെടുത്തിയുള്ള പ്രൊമോഷന്‍ പരിപാടികള്‍ ആണ് പൃഥ്വിരാജ് നടത്തുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയികളായവര്‍ക്കൊപ്പം പൃഥ്വിരാജ് ഹെലികോപ്ടര്‍ യാത്രയൊക്കെ നടത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയെ നേരില്‍ കണ്ട ഒരു അപര്‍ണ എന്ന ആരാധികയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

“രാജുവേട്ടനെ നേരില്‍ കാണുക എന്നത് എന്റെ ഒരുപാട് വര്‍ഷത്തെ ആഗ്രഹം ആയിരുന്നു. അവസാനം അത് സത്യമായി. അദ്ദേഹത്തിന് സോപ്പില്‍ തീര്‍ത്ത ഒരു ചെറിയ ശില്‍പ്പം നല്‍ാകാനുമായി. എല്ലാവരും ഗിഫ്റ്റ് വാങ്ങി ഇറക്കി വിടാന്‍ ധൃതി കൂട്ടിയപ്പോള്‍, വിഷമിച്ചു നിന്ന എന്നോട് പിക് എടുക്കണോ എന്ന് ചോദിച്ചു. പിക് എടുപ്പിച്ച ഈ മനുഷ്യന് ആണോ ജാഡ എന്ന് പലരും പറഞ്ഞത്. അദ്ദേഹം വലിയ മനുഷ്യനാണ്.” അപര്‍ണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Image may contain: 1 person, smiling
“9”ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമായ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സൂപ്പര്‍താരമായി പൃഥ്വിരാജ് എത്തുന്നു. ആരാധകന്റെ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് അഭിനയിക്കുന്നത്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ