ഫാന്‍സി നമ്പര്‍ ഒഴിവാക്കിയുള്ള സഹായം നാടകം; പൃഥ്വിരാജിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

പുതിതായി വാങ്ങിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കാനുള്ള പൃഥ്വിരാജിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ഈ സഹായ നീക്കം നാടകമാണെന്നാണ് നടന്‍ ഹരീഷ് പേരടി പറയുന്നത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

“ഫാന്‍സി നമ്പറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത്. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല. നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞ്ഞതാണ്. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. Happy New Year…” ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതേ നമ്പറിനായി മറ്റു പലരും രംഗത്തുള്ളതിനാല്‍ ലേലം വിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആര്‍ടിഒ ഓഫീസ്. എന്നാല്‍, നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്നും ആ തുക പ്രളയദുരിതാശ്വാസത്തിന് നല്‍കാനാണ് തീരുമാനമെന്നും പൃഥ്വി എറണാകുളം ആര്‍ടിഒയെ അറിയിക്കപകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ