'കുരുതി', കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ; പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. “കുരുതി” എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. “കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ” എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടും. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍.

അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും ഒരുക്കുന്നു. അഖിലേഷ് മോഹന്‍ ആണ് എഡിറ്റിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 9-ന് ആരംഭിക്കും. അതേസമയം, പൃഥ്വിരാജ് നായകനാകുന്ന “കടുവ” എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. “ഡ്രൈവിംഗ് ലൈസന്‍സ്” എന്ന പൃഥ്വിരാജ് ചിത്രവും ഇതേ ബാനറില്‍ നിര്‍മ്മിച്ചിരുന്നു.

കുമാരി എന്ന പുതിയ ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം നിര്‍മല്‍ സഹദേവന്‍ ആണ് സംവിധാനം ചെയ്യുന്നത്. കോള്‍ഡ് കേസ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ