'ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തിരുന്നു'; ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതില്‍ പ്രേംകുമാറിന് അതൃപ്തി

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതില്‍ നടന്‍ പ്രേംകുമാറിന് അതൃപ്തി. പുതിയ ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടു നിന്നിരുന്നു. തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാര്‍ പറഞ്ഞു.

പല വിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ ഭാഗമായാണോ നിലവിലെ ചെയര്‍മാനെ മാറ്റിയതെന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തോട് തനിക്ക് അറിയില്ല എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.

പ്രേംകുമാറിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. വിവാദങ്ങളെക്കുറിച്ച് അറിയില്ല എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ ആയ കുക്കു പരമേശ്വരനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ചുമതല ലഭിച്ചത് അറിയുന്നത്, മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് താന്‍ അറിയുന്നത്.

അതുകൊണ്ട് പ്രേംകുമാറിനെ വിളിക്കാന്‍ കഴിഞ്ഞില്ല. ഇനി വിളിക്കും. പുതിയ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പഴയ ചെയര്‍മാന്‍ വേണമെന്നില്ല. പഴയ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തപ്പോഴും മുമ്പുള്ള ചെയര്‍മാന്‍ ഇല്ലായിരുന്നു. ഇത് ബാറ്റണ്‍ ഒന്നുമല്ലല്ലോ കൈമാറാന്‍, അദ്ദേഹത്തെ ഔദ്യോഗികമായി വിളിച്ച് പറിഞ്ഞിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടാകും എന്നായിരുന്നു കുക്കു പരമേശ്വരന്‍ പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ