പ്രേംനസീറിന്റെ പ്രിയ ഭവനം: 'ലൈല കോട്ടേജ്' വില്‍പ്പനയ്ക്ക്

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ വിട പറഞ്ഞ് 30 വര്‍ഷം പിന്നിടുമ്പോള്‍ അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഭവനം ‘ലൈല കോട്ടേജ്’ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. തിരുവന്തപുരം ചിറയന്‍കീഴ് പുലിമൂട് ജംഗ്ഷന് സമീപമാണ് പ്രേംനസീറിന്റെ വീടായ ‘ലൈല കോട്ടേജ്’. വീടിന് 60 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. എന്നാല്‍, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങിയിട്ടുണ്ട്. ആരും നോക്കാനില്ലാതെ അനാഥമായ അവസ്ഥയിലാണ് വീട്.

ധാരാളം സിനിമാ പ്രേമികള്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയ്ക്കാണ് വീട് ലഭിച്ചിരുന്നത്. പിന്നീട് റീത്ത മകള്‍ക്ക് വീട് കൈമാറി. വിദേശത്ത് താമസിക്കുന്ന കുടുംബത്തിന് വീട് നോക്കുന്നത് പ്രയാസമായതിനെതുടര്‍ന്നാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

സിനിമാ പ്രേമികള്‍ക്കും സിനിമാതാരങ്ങള്‍ക്കും പ്രിയപ്പെട്ട ‘ലൈലാ കോട്ടേജ്’ വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നാലെ നെറ്റിസണ്‍സ് രംഗത്തെത്തി. സ്വകാര്യ വ്യക്തികള്‍ വീട് സ്വന്തമാക്കും മുമ്പ് സര്‍ക്കാര്‍ ലൈല കോട്ടേജ് ഏറ്റെടുക്കണമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവശ്യം

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ