ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടനാണ് പ്രവീണ്‍.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന ഉറപ്പു നല്‍കി നിഷാദ് കോയ പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് പ്രവീണ്‍ ആരോപിക്കുന്നത്. തന്റെ ജീവിതത്തില്‍ ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും പ്രവീണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

”അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്കുവയ്ക്കുന്നു. ഇപ്പോ ആള്‍ക്കാരുടെ സിംപതി പിടിച്ച് വൈറല്‍ ആയ ഒരു വ്യക്തിയാണ് മെയിന്‍ കഥാപാത്രം, പേര് നിഷാദ് കോയ. പിന്നെ ‘എന്റെ വാല്യൂ’ എന്താന്ന് ചോദിച്ച പുതിയ ഒരു നിര്‍മാതാവും എന്തോ റഫീഖ് എന്ന് എങ്ങാണ്ട് ആണ് പേര്. 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വച്ചോണ്ട്. സംഭവം ഞാന്‍ വെറും പൊട്ടന്‍ ആണ്, അത്രേം വിവരം ഒന്നൂല്ല… അത് സമ്മതിക്കുന്നു, അതോണ്ട് ഞാന്‍ ഇത്രേം എങ്കിലും ചെയ്തില്ലേല്‍ എങ്ങനാ ശരിയാകുക.

കാരണം എന്നെ നിങ്ങള്‍ ആണ് വിളിച്ചത് അല്ലാണ്ട് ഞാന്‍ വലിഞ്ഞു കേറി വന്നതല്ല. പിന്നെ ഇട്ടു വലിപ്പിച്ച് വലിപ്പിച്ച് അവസാനം മേല്‍ പറഞ്ഞ മെയിന്‍ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു ”ചേട്ടാ അറ്റ്‌ലീസ്റ്റ് വാടക അടക്കാന്‍ ഉള്ള പൈസ എങ്കിലും തരാന്‍”… (വിളിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇപ്പോ തരും, അത് എല്ലാം സെറ്റ് ആണ്, ഇന്ന് വൈകിട്ട്…,നാളെ ഉച്ചയ്ക്ക്…..,എന്ന നാടകം) അതിന്റെ ഇടയില്‍ യാതൊരു ബന്ധുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു. അടുത്ത ദിവസം പിന്നേം വിളിക്കുന്നു. വെറും മണ്ടനായ ഞാന്‍ പിന്നേം കേറി തല വച്ചു കൊടുക്കുന്നു… അതൊക്കെ കഴിഞ്ഞു ഇന്നലെ ഞാന്‍ പിന്നേം പുറത്താക്കപ്പെടുന്നു.

മിസ്റ്റര്‍ റൈറ്റര്‍ താങ്കള്‍ ലാസ്റ്റ് ഇന്റര്‍വ്യൂവില്‍ കിടന്ന് പറഞ്ഞ ഒരു കാര്യമല്ലേ കഷ്ടപ്പാടിന്റെയും യാതനയുടെയും ഒക്കെ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അത് ഓക്കേ, ഒന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താന്‍ തന്നെ 2 തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ പറ്റിച്ചതുകൊണ്ടു മാത്രം ആണുട്ടോ, വേറെ ഒന്നും കൊണ്ടും അല്ല. താങ്കള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ട്.

വരുമ്പോള്‍ ഒരു മിസ്ഡ് കോള്‍ എങ്കിലും വിടണം. പിന്നെ ഇതുവരെ ഉള്ള ജീവിതത്തില്‍ വച്ച് ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതില്‍ ഒരു സന്തോഷം. പിന്നെ എന്റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട്, ആദ്യ പടം കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന, ദിവാന്‍ജിമൂല, തമ്പുരാന്‍ എഴുന്നള്ളി, ഇന്‍സൈഡ് മൈ ഹെഡ്, പോച്ചര്‍, അഞ്ചക്കള്ളകൊക്കാന്‍ തത്കാലം എനിക്ക് ഇത്രേം വാല്യു മതി. നീ തരാന്‍ നില്‍ക്കണ്ട. അപ്പൊ എല്ലാ വിധ ആശംസകളും പ്രാര്‍ഥനയും ഉണ്ടാവും.

നല്ലൊരു സിനിമ ആകട്ടെ. പിന്നെ ഈ സിനിമയില്‍ ഭാഗമാവാന്‍ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി അഭിനേതാക്കള്‍ അവസാനം കിട്ടും എന്ന് വിചാരിച്ചു ആത്മാര്‍ഥതയുടെ നിറകുടം ആകണ്ട അനുഭവിക്കും.”

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും