'പൂവന് മുന്നില്‍ അടിപതറുന്ന പിടക്കോഴികളുടെ കാലമല്ലിത്, പോരുകോഴികളാണ് അവരിപ്പോള്‍'

പൂവന്റെ കരുത്തിന് മുന്നില്‍ അടി പതറുന്ന പിടക്കോഴികളുടെ കാലമല്ലിത്. തെറ്റിനെ തെറ്റായി തന്നെ കണ്ട് അതിനെതിരെ പോരാടുന്ന പോരുകോഴികളാണ് അവരിപ്പോള്‍..റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പ്രതി പൂവന്‍കോഴി ഈ ക്രിസ്തുമസിന് തീയറ്ററുകളില്‍ എത്തുന്നു.

അതേസമയം, “പ്രതി പൂവന്‍കോഴി”യുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പത്ത് ലക്ഷത്തില്‍പ്പരം വ്യൂസാണ് ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. ഏറെ നിഗൂഢതകളും ചോദ്യങ്ങളുമാണ് ചിത്രം പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്. മാധുരിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. മുമ്പ് “പച്ചക്കുതിര” എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ സംവിധായകന്‍ എത്തിയിരുന്നു.

“ഹൗ ഓള്‍ഡ് ആര്‍ യു” ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് പ്രതി പൂവന്‍കോഴി നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20- ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ