'അമ്മയ്ക്കും പെങ്ങള്‍ക്കുമൊപ്പം തിയേറ്ററില്‍ കാണേണ്ട സിനിമാനുഭവം'; മഞ്ജു വാര്യരുടെ 'പ്രതി പൂവന്‍ കോഴി 'എങ്ങനെ? പ്രേക്ഷക പ്രതികരണം

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ “പ്രതി പൂവന്‍കോഴി” ക്ക് മികച്ച പ്രതികരണം. മാധുരി നടിയുടെ കരിയറിലെ ഒരു നാഴികക്കല്ലാകുമെന്നും അമ്മയ്ക്കും പെങ്ങള്‍ക്കുമൊപ്പം തിയേറ്ററുകളില്‍ കാണേണ്ട സിനിമാനുഭവമാണ് ഇതെന്നും പ്രേക്ഷകര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെടുന്നു. മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ തൂപ്പുക്കാരിയായി ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നീ ജീവിതത്തിലേക്ക് കടന്നു വരുന്ന ആന്റപ്പന്‍ എന്ന വില്ലന്‍, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്.

മാധുരി എന്ന സെയില്‍സ്ഗേള്‍ ആയി മഞ്ജു വാര്യര്‍ വേഷമിടുമ്പോള്‍ സംവിധായകന്‍ റോഷന്‍ തന്നെയാണ് ആന്റപ്പന്‍ എന്ന വില്ലന്‍ റോളിലെത്തുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. കുമരകം, കോട്ടയം എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ