ക്രിസ്മസിന് നക്ഷത്രമാകാന്‍ പ്രതി പൂവന്‍കോഴി; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പ്രതി പൂവന്‍കോഴിയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ സംവിധായകന്‍ റോഷന്‍ തന്നെയാണ് വില്ലന്‍ റോളിലെത്തുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ മാധുരി എന്ന വസ്ത്രശാലയിലെ സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹൗ ഓള്‍ഡ് ആറിലെ നിരുപമയെ പോലെ മാധുരിയെയും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് മഞ്ജു പങ്കുവയ്ക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ച്ത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജി ബാലമുരുകന്‍. സംഗീതം ഗോപി സുന്ദര്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങി ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Image may contain: 2 people, people smiling, text

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ