കൊറോണ വൈറസ് മഹാമാരി സിനിമയാകുന്നു; തിരക്കഥ ഒരുക്കുകയാണെന്ന് സംവിധായകന്‍ പ്രശാന്ത് വര്‍മ

ലോകമെമ്പാടും കോവിഡ് 19 മഹാമാരി പടരുകയാണ്. ഇതോടെ 21 ദിവസത്തേക്ക് രാജ്യം പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. കൊറോണ വൈറസ് പശ്ചാത്തലമാക്കി സിനിമ ഒരുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ.

ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സിനിമ “ഔവ്” ഒരുക്കിയ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ. കൊറോണ വൈറസിനെ ആസ്പദമാക്കിയുള്ള സിനിമക്കായി തിരക്കഥ ഒരുക്കുകയാണ് എന്ന് പ്രശാന്ത് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ ഈ സാഹചര്യത്തില്‍ മാറ്റിവക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.

ഏവ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി “ഔവ് 2” ഒരുക്കുകയാണ് പ്രശാന്ത്. ആദ്യ ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായ കഥയാണ് ഔവ് 2 പറയുക. കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, റജീന കസാന്‍ഡ്ര, അവസര്‍ല ശ്രീനിവാസ് എന്നീ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ഔവ് എത്തിയത്.

Latest Stories

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം