പ്രഭുദേവ നല്ല അച്ഛന്‍, വേര്‍പിരിഞ്ഞിട്ടും അദ്ദേഹം പിന്തുണച്ചു, എന്നെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല..; നടന്റെ ആദ്യ ഭാര്യ

താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും പ്രഭുദേവ തന്റെ മക്കളുടെ നല്ല അച്ഛനാണെന്ന് നടന്റെ ആദ്യ ഭാര്യ റംലത്ത്. നടി നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു പ്രഭുദേവ റംലത്തുമായി പിരിഞ്ഞത്. ‘അവള്‍ വികടന്‍’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റംലത്ത് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

പ്രഭുദേവയ്‌ക്കൊപ്പം മകന്‍ ഋഷി രാഘവേന്ദര്‍ ദേവ നൃത്തം ചെയ്തത് ഏറെ വൈറലായിരുന്നു. ഇതില്‍ പ്രതികരിച്ചാണ് റംലത്ത് സംസാരിച്ചത്. ”പ്രഭുദേവയ്ക്കൊപ്പമുള്ള മൂത്ത മകന്റെ നൃത്തം വൈറലായതിന് ശേഷം അഭിനന്ദിച്ച് നിരവധി പേരുടെ ഫോണ്‍കോളുകള്‍ വന്നിരുന്നു. മക്കള്‍ രണ്ടുപേര്‍ക്കും നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. പെട്ടെന്നാണ് നൃത്തത്തിലേക്ക് വഴിതിരിഞ്ഞത്.”

”മൂത്തമകന്‍ നൃത്തം പഠിച്ചു തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നതേയുള്ളു. മക്കള്‍ക്ക് എന്താണോ ഇഷ്ടം അതാണ് താനും പ്രഭുദേവയും ചെയ്യുന്നത്. പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കള്‍ എന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്.”

”മക്കള്‍ക്ക് എന്താണ് ഇഷ്ടം അതുമാത്രമേ അദ്ദേഹം ചെയ്യൂ, അവര്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല. ജീവിതത്തില്‍ ഒരു ഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ഘട്ടം വന്നു. വിവാഹമോചിതയായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളെ കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിന് ശേഷമാണ് അവരോട് പറയുകയെന്നും അവര്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.”

”പിരിഞ്ഞതിന് ശേഷം എന്നെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലാണല്ലോ അദ്ദേഹത്തോട് ദേഷ്യം വരിക. എന്നെ കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കുറിച്ച് ഞാനും മോശമായി പറയില്ല” എന്നാണ് റംലത്ത് പറയുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി