കളര്‍ഫുള്ളായി പ്രഭാസ്, വയലന്‍സ് അല്ല.. പകരം ഹൊറര്‍; 'രാജാസാബ്' പോസ്റ്റര്‍

പൊങ്കല്‍ ദിനത്തില്‍ കളര്‍ഫുള്‍ പോസ്റ്ററുമായി പ്രഭാസ്. പുതിയ ചിത്രം ‘രാജാസാബ്’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളര്‍ഫുള്‍ ആയുള്ള ഫസ്റ്റ്‌ലുക്ക് ആണ് പ്രഭാസ് പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ മാരുതി ഒരുക്കുന്ന ചിത്രം ഹൊറര്‍ മൂവിയാണ്. ഇന്നുവരെയുള്ള തന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത് എന്നാണ് സംവിധായകന്‍ പറയുന്നത്.

പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദ് ആണ് നിര്‍മ്മാണം. വിവേക് കുച്ചിബോട്‌ലയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതസംവിധായകന്‍. ”പ്രേക്ഷകര്‍ക്ക് ഒരു ഗംഭീരമായ ഹൊറര്‍ അനുഭവം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.”

”ഞങ്ങളുടെ ഹൊറര്‍ ആഖ്യാനത്തില്‍ പ്രഭാസിന്റെ ഗംഭീര സ്‌ക്രീന്‍ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്” എന്ന് മാരുതി വ്യക്തമാക്കി. പ്രഭാസ് ചിത്രം നിര്‍മ്മിക്കുന്നതിന്റെ ത്രില്ലിലാണെന്ന് നിര്‍മ്മാതാവ് ടിജി വിശ്വ പ്രസാദും വ്യക്തമാക്കി.

വരാനിരിക്കുന്ന റൊമാന്റിക് ഹൊറര്‍ എന്റര്‍ടെയ്നറായ ‘ദി രാജാ സാബില്‍ പ്രഭാസിനെ ഉള്‍പ്പെടുത്തിയതില്‍ ത്രില്ലിലാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ മികച്ച ശ്രേണിയില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യന്‍ താരമാണ് അദ്ദേഹം, ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണ്.

പ്രേക്ഷകര്‍ ഏറെ നാളായി കൊതിച്ച മാസിലും വിന്റേജ് ലുക്കിലും അദ്ദേഹത്തെ കാണുമെന്ന് പ്രതീക്ഷിക്കാം. മാരുതിയുടെ സംവിധാന മികവിനൊപ്പം, ഈ യാത്ര ആരംഭിക്കാന്‍ ഞങ്ങള്‍ ശരിക്കും കാത്തിരിക്കുകയാണ് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'