തിരഞ്ഞെടുപ്പിനോട് ചെക്ക് വയ്ക്കാനില്ല, ക്ലാഷ് ഒഴിവാക്കാന്‍ പ്രഭാസ്; 'കല്‍ക്കി' ഇനിയും വൈകും, അപ്‌ഡേറ്റ് എത്തി!

മെയ് മാസത്തില്‍ റിലീസിന് ഒരുങ്ങുന്ന പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ റിലീസ് മാറ്റി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സംസ്ഥാനങ്ങളില്‍ മെയ് 13 നാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റി വയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

തിരഞ്ഞെടുപ്പ് ദിവസം സിനിമ റിലീസ് ചെയ്താല്‍ ഇത് ആദ്യ ദിനങ്ങളിലെ കളക്ഷനെ ബാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ നിഗമനം. ഇതേ തുടര്‍ന്നാണ് റിലീസ് നീട്ടുന്നത് എന്നാണ് സൂചന. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസിന്റെ കല്‍ക്കി.

നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി.

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നീ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഒരു മലയാളി താരവും വേഷമിടുന്നുണ്ട്. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ താരം അന്ന ബെന്‍ കല്‍ക്കിയുടെ ഭാഗമാകുന്നുണ്ട്.

Latest Stories

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍