പ്രഭാസിന്റെ ആ ചാട്ടം കണ്ട് ഞെട്ടിവിറച്ച് ഐസക് ന്യൂട്ടണ്‍, സാഹോയിലെ രംഗം , നടന് ട്രോള്‍ പൂരവുമായി വിദേശികള്‍

ബാഹുബലിയുടെ ഗംഭീര വീജയത്തിന് ശേഷമാണ് പ്രഭാസ് താരമൂല്യമുള്ള നടന്മാരുടെ പട്ടികയിലിടം നേടുന്നത്. പിന്നീട് വലിയ ഓഫറുകള്‍ തന്നെ താരത്തെ തേടിയെത്തി. അതിലൊന്ന് നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം സാഹോയായിരുന്നു. സുജീത് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രഭാസിനൊപ്പം ശ്രദ്ധ കപൂര്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

എന്നാല്‍ സിനിമ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയില്ല. കെട്ടുറപ്പില്ലാത്ത തിരക്കഥ, മോശം അഭിനയം, എഡിറ്റിംഗ്, സംഭാഷണങ്ങള്‍ എന്നീ കാരണങ്ങള്‍ നിരത്തി പ്രേക്ഷകരും നിരൂപകരും സിനിമയെ വന്‍തോതില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷം സ്വാഭാവികമായി ഇത്തരം വിമര്‍ശനങ്ങള്‍ കെട്ടടങ്ങി. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും ട്രോളുകളില്‍ നിറയുകയാണ്.


നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യ അടുത്തിടെ സിനിമയില്‍ നിന്നുള്ള ഒരു ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സിനിമയിലെ പ്രഭാസിന്റെ ബന്‍സായി സ്‌കൈ ഡൈവിംഗ് രംഗമാണിത്. വീഡിയോയില്‍, പാറക്കെട്ടില്‍ നിന്ന് ഒരു ബാഗ് എറിയുകയും തുടര്‍ന്ന് വായുവിലേക്ക് ചാടുകയും ബാഗ് ഒരു പാരച്യൂട്ടായി മാറുമ്പോള്‍ അത് ധരിക്കുകയും ചെയ്യുന്നു. ഈ രംഗം യാതൊരു യുക്തിയ്ക്കും നിരക്കുന്നതല്ലെന്ന് പലരും ട്രോളുകയും അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പേരില്‍ സൂപ്പര്‍മാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.

പൂജ ഹെഗ്ഡെ അഭിനയിച്ച രാധേ ശ്യാമിലാണ് പ്രഭാസ് അവസാനമായി അഭിനയിച്ചത്. ഈ സിനിമയ്‌ക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പരിഹാസത്തിന് പാത്രമായി.

നിലവില്‍ ഓം റൗത്തിന്റെ ആദിപുരുഷാണ് പ്രഭാസിന്റെതായി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം. ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറിനും മോശം വിഎഫ്എക്‌സിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ