കലമ്പാസുരൻ ഇനി മുതൽ കുടുംബാസുരൻ; മികച്ച പ്രതികരണങ്ങളുമായി സിജു വിത്സന്‍ ചിത്രം 'പഞ്ചവത്സര പദ്ധതി'

സിജു വിത്സണെ നായകനാക്കി പി. ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പഞ്ചവത്സര പദ്ധതി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സോഷ്യല്‍ സറ്റയര്‍ ആയി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖ നായിക കൃഷ്ണേന്ദു എ.മേനോൻ ആണ് ചിത്രത്തിൽ സിജു വിൽസന്റെ നായികയായെത്തിയിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂർ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ആക്ഷേപഹാസ്യത്തിലൂടെ കഥപറയുന്ന ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ ആണ് സംഗീതമൊരുക്കുന്നത്. ആൽബിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങീ ശ്രദ്ധേയമായ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.

എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Latest Stories

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോടികൾ വാങ്ങുന്നതിൽ നായികമാരും മുന്നിൽ തന്നെ ! ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരും പ്രതിഫലവും

യുഎസ് സുപ്രീം കോടതി വിധി തിരിച്ചടിച്ചിട്ടും മാറ്റമില്ലാതെ ട്രംപ്; പുത്തന്‍ തീരുവ യുദ്ധത്തിന് വീണ്ടും കച്ചകെട്ടി; ഇന്ത്യയിലടക്കം ഉയര്‍ന്ന നികുതി ചുമത്താന്‍ അന്വേഷണത്തിന് യുഎസ്

ഇനി സ്വതന്ത്രന്‍, അമ്പലപ്പുഴയില്‍ മല്‍സരിക്കുമെന്ന് ജി സുധാകരന്‍; ആദര്‍ശവും ആശയവും ഉപേക്ഷിച്ചിട്ടില്ല, ജീവിച്ചത് പാര്‍ട്ടിയ്ക്ക് വേണ്ടി; ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ല