പൊക്കം കുറഞ്ഞവരുടെ ജീവിതപ്പോരാട്ടത്തില്‍ നിന്നുമൊരു ത്രില്ലര്‍ മൂവി-'പോര്‍ക്കളം' ചിത്രീകരണം തുടങ്ങി.

സര്‍ക്കസ്സിലും തെരുവോര അഭ്യാസങ്ങളിലും കോമാളികളായി മാത്രം വന്നു പോകാന്‍ വിധിക്കപ്പെട്ട പൊക്കം കുറഞ്ഞ കുഞ്ഞന്‍മാരുടെ ജീവിതത്തില്‍ നിന്നും ഒരു ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. “പോര്‍ക്കളം” .
ചിത്രത്തിന്റെ സംവിധായകന്‍ ഛോട്ടാ വിപിനും പൊക്കം കുറഞ്ഞവരില്‍ പെടുന്നു എന്നതിനാല്‍ “പോര്‍ക്കള”ത്തിന് അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ടാകുമെന്നു കരുതാം. പുതുമുഖ നായകനായ കിരണും ഉയരത്തില്‍ കുഞ്ഞനാണ്. ഒപ്പം പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന 12 പേരും കുഞ്ഞന്‍മാര്‍ തന്നെ.
ചേര്‍ത്തലയ്ക്കടുത്ത് തൈക്കാട്ടുശ്ശേരിയില്‍ ഷൂട്ടിങ് ആരംഭിച്ച “പോര്‍ക്കളം” പ്രദേശവാസികളുടെയൊക്കെ കൗതുകം നേടിക്കഴിഞ്ഞു. ഇതാദ്യമായാണ് പൊക്കം കുറഞ്ഞവരില്‍ നിന്നും ഒരു സംവിധായകന്‍ ഉണ്ടാവുന്നത്. താനുള്‍പ്പെടെയുള്ളവരുടെ അതിജീവനത്തിന്റെ കഥ ഉദ്വേഗജനകമായ അവതരണത്തിലൂടെയാണ് വികാസം പ്രാപിക്കുന്നതെന്ന് സംവിധായകന്‍ ഛോട്ടാ വിപിന്‍ പറയുന്നു.

ആലപ്പി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായിക വര്‍ഷയാണ്. രതീഷ്,പ്രദീപ്, ചെമ്പില്‍ അശോകന്‍, വി കെ ബൈജു, കോട്ടയം പുരുഷു, കെ ടി എസ് പടന്ന, അംബിക മോഹന്‍, നീനാ കുറുപ്പ്, കാവ്യ, അന്‍സു മരിയ, അന്ന മരിയ,ഏയ്ഞ്ചല്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് ശിവ തിരക്കഥ സംഭാഷണമെഴുതുന്ന “പോര്‍ക്കള”ത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് മാധവ് നിര്‍വ്വഹിക്കുന്നു. മദീഷ്,അഡ്വക്കേറ്റ് സുധാംശു എന്നിവരുടെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറം സംഗീതം പകരുന്നു. എ.എസ് ദിനേശാണ് വാര്‍ത്താപ്രചരണം.

Latest Stories

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക