പൂജ ഹെഗ്‌ഡെയെ അമ്പരപ്പിച്ച് ആരാധകരുടെ സര്‍പ്രൈസ്; വീഡിയോ

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള യാത്രയ്ക്കിടെ പൂജാ ഹെഗ്ഡെയ്ക്ക് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകര്‍ മുന്നറിയിപ്പില്ലാതെ എത്തിയത്. ‘കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയെ പ്രതിനിതീകരിച്ച് പങ്കെടുക്കുന്നതില്‍ അഭിനന്ദനങ്ങള്‍’ എന്നെഴുതിയ ബാനറും പൂച്ചെണ്ടുമായാണ് അവര്‍ താരത്തെ ആവരവേറ്റത്.

കാനില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച നിരവധി ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് പൂജ ഹെഗ്ഡെ. ഐശ്വര്യ റായ് ബച്ചന്‍, ദീപിക പദുകോണ്‍, നയന്‍താര എന്നിവരും ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന മറ്റു താരങ്ങളാണ്. ജൂറികളില്‍ ഒരാളായാണ് ദീപിക പദുകോണ്‍ കാനിന്റെ ഭാഗമാകുന്നത്.

മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് ആറ് ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. പത്ത് ദിവസത്തെ മേളയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫ്രഞ്ച് നടനും ചലച്ചിത്രകാരനുമായ വിന്‍സെന്റ് ലിന്‍ഡന്‍ ആണ് ജൂറി പ്രസിഡന്റ്. ദീപിക പദുകോണ്‍ കൂടാതെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ രണ്ട് വട്ടം നേടിയ കാന്‍ മേളയില്‍ രണ്ട് വട്ടം പുരസ്‌കാരസമ്മാനിതനായ ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹാദിയാണ് മറ്റൊരു ജൂറി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ