പൂജ ഹെഗ്‌ഡെയെ തകര്‍ക്കാന്‍ നോക്കുന്നു? കുപ്രചാരണങ്ങള്‍ക്ക് പിന്നിലാര്

പൂജ ഹെഗ്‌ഡെയും നടന്‍ പ്രഭാസും തമ്മില്‍ പ്രശ്‌നമാണെന്ന ഗോസിപ്പ് കാട്ട് തീ പോലെയാണ് പടര്‍ന്നത്. രാധെ ശ്യാം സെറ്റില്‍ വച്ചുള്ള പൂജെ യുടെ പെരുമാറ്റം പ്രഭാസിന് ഇഷ്ടപ്പെട്ടില്ല എന്നും, നടി ഒട്ടും പ്രൊഫഷണലല്ല എന്ന് പ്രഭാസ് പറഞ്ഞു എന്നുമൊക്കെയായിരുന്നു ഗോസിപ്പുകള്‍.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ രാധെ ശ്യാം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തുകയായിരുന്നു. പൂജയെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും പ്രഭാസും പൂജയും പരസ്പരം നല്ല ബഹുമാനം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്ന് യു വി ക്രിയേഷന്‍സ് പത്ര കുറിപ്പിലൂടെ അറിയിച്ചു. മാത്രവുമല്ല, ഷൂട്ടിങ് സെറ്റില്‍ കൃത്യ സമയത്ത് എത്തുന്ന നടിയാണ് പൂജ എന്നും, പൂജയ്ക്കൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും പത്രകുറിപ്പിലുണ്ടായിരുന്നു.

അതോടെ ഗോസിപ്പുകള്‍ അവസാനിച്ചു എങ്കിലും, ആരായിരിയ്ക്കും പൂജ യെ കുറിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നായി പിന്നീട് ആരാധകരുടെ അന്വേഷണം. ഇതിനുള്ള ഉത്തരം സിനിമാ ഇന്റസ്ട്രിയ്ക്ക് അകത്ത് തന്നെയാണെന്നാണ് സൂചന. പൂജയുടെ വളര്‍ച്ചയില്‍ അസൂയ ഉള്ള ചില ‘താര’ പുത്രിമാരുണ്ടെന്ന് പറയപ്പെടുന്നു.

സിനിമയുടെ യാതൊരു തര പാരമ്പര്യവും ഇല്ലാതെയാണ് പൂജ ഹെഗ്‌ഡെ ഇന്ന് വന്ന് നില്‍ക്കുന്ന താര പദവിയില്‍ എത്തിയത്. ഇങ്ങനെ ഒരു നടിയോട് അസൂയ തോന്നുന്നത് സ്വാഭാവികം.

രാധേ ശ്യാം കൂടാതെ തെലുങ്കില്‍ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍, ആചാര്യ എന്നീ ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഹിന്ദിയില്‍ സര്‍ക്കസ് എന്ന ചിത്രവും തമിഴില്‍ വിജയ്ക്കൊപ്പം അഭിനയിക്കുന്ന ബീസ്റ്റ് എന്ന ചിത്രവും ആണ് മറ്റ് രണ്ട് റിലീസുകള്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ