പ്രതിഫലം കുത്തനെ കൂട്ടി പൂജ ഹെഗ്‌ഡെ; നയന്‍താരയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ താരം

തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി നടി പൂജ ഹെഗ്‌ഡെ. പുതിയ ചിത്രം ‘ജന ഗണ മന’യ്ക്കാണ് നടി പൂജ പ്രതിഫലം കുത്തനെ കൂട്ടിയത്. അഞ്ച് കോടി രൂപയാണ് ചിത്രത്തിനായി നടി വാങ്ങുന്ന പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാരയാണ്. അഞ്ച് കോടി മുതൽ ഏഴ് കോടിവരെയാണ് നടിയുടെ പ്രതിഫലം.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന സാമന്തയെ പിന്നാലാക്കിയാണ് പൂജ രണ്ടാമതെത്തിയത്. ‘ജന ഗണ മന’യിൽ നിരവധി ആക്ഷൻ രംഗങ്ങൾ  നടി ചെയ്യുന്നുണ്ട്. ഇതും പ്രതിഫലം കൂട്ടാൻ കാരണമായിയെന്നാണ് വ്യക്തമാക്കുന്നത്.  ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് ദേവർകൊണ്ടയാണ്.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു പാൻ ഇന്ത്യ ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ‘ജെജിഎം’.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പുരി ജഗന്നാഥാണ്.

വിജയ് ദേവർകൊണ്ട ആർമി യൂണിഫോമിൽ നിൽക്കുന്ന പോസ്റ്റർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചാർമ്മി കൗർ, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസർ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടർ സിങ്ക റാവു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍