കേരളത്തിലും കോടികൾ സ്വന്തമാക്കി 'പിഎസ് 2'; റെക്കോഡ് നേട്ടവുമായി മണിരത്‌നം മാജിക്ക്

കേരളത്തിലും വൻ ഹിറ്റായി പി എസ് 2. സിനിമ ഇറങ്ങി നാല് ദിവസം പിന്നിടുമ്പോൾ തിയേറ്ററുകളിൽ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം. മലയാള സിനിമകളിൽ പലതും കേരളത്തിൽ ഫ്ലോപ്പ് ആകാറുണ്ടെങ്കിലും ഇതരഭാഷാ ചിത്രങ്ങൾ കേരളത്തിൽ പണം വാരാറുണ്ട്. പൊന്നിയിൻ സെൽവൻ 2 ഉം അതേ വിജയപാതയിലാണെന്നാണ് റിപ്പോർട്ടുകൾ. ഏപ്രില്‍ 28 വെള്ളിയാഴ്ചയാണ് കേരളത്തിൽ സിനിമ റിലീസായത്.

റിലീസ് ദിനത്തില്‍ തന്നെ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 2.82 കോടി ആണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്നുള്ള ദിവസങ്ങളിലും പിഎസ് 2 കുതിച്ചുയർന്നു. ശനിയാഴ്ച 2.42 കോടി, ഞായറാഴ്ച 3.05 കോടി, തിങ്കളാഴ്ച 2.35 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ റിപ്പോർട്ട്. ആദ്യത്തെ നാല് ദിവസങ്ങൾകൊണ്ട് തന്നെ 10.64 കോടി കേരളത്തിൽ നിന്നും നേടിയിരിക്കുകയാണ് പിഎസ് 2.

ചിത്രം റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തില്‍ 200 കോടിയിലധികം നേടിയതായി നിര്‍മാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചുകഴിഞ്ഞു. റിലീസ് ചെയ്ത ദിനത്തില്‍ ഇന്ത്യയില്‍നിന്ന് മാത്രം 38 കോടിയാണ് ചിത്രം നേടിയത്.

70 വർഷം മുമ്പ് എഴുതിയ കൽക്കി കൃഷ്ണമൂർത്തിയുടെ നോവൽ പരമ്പരയെ അടിസ്ഥാനമാക്കി മണിരത്‌നം ഒരുക്കിയ സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍ 2. 2022 സെപ്റ്റംബർ 30-നാണ് പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം തീയറ്ററുകളിൽ എത്തിയത്. ആഗോളതലത്തിൽ 500 കോടി നേടിയ ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ ഇതിന്റെ മൂന്നിരട്ടി കളക്ഷനും പല റെക്കോഡുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ