സൈന നെഹ്വാളിന് എതിരെയുള്ള പരാമര്‍ശം; നടന്‍ സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്

ബാറ്റ്മിന്റണ്‍ താരം സൈന നെഹ്വാളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ സിദ്ധാര്‍ത്ഥിനെതിരെ പൊലീസ് നടപടി. ചെന്നൈ പൊലീസ് സിദ്ധാര്‍ത്ഥിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി. ട്വീറ്റിനെ തുടര്‍ന്ന് രണ്ട് പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ മൊഴി എടുക്കാനാണ് സിദ്ധാര്‍ത്ഥിനെ വിളിച്ച് വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഹൈദരാബാദില്‍ നിന്നുമുള്ള പരാതിയെ തുടര്‍ന്നാണ് നിലവില്‍ സിദ്ധാര്‍ത്ഥിനെതിരെ കേസ് എടുത്തിരിക്കുന്നത്. രണ്ടാമത്തെ പരാതി അപകീര്‍ത്തിപ്പെടുത്തലിനാണ്. ഈ പരാതിയുടെ അന്വേഷണത്തിനുവേണ്ടി ഹാജരാകാന്‍ താരത്തിന് സമന്‍സ് അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രധാന മന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുള്ള സൈനയുടെ ട്വിറ്ററിനെതിരെയാണ് സിദ്ധാര്‍ത്ഥ് വിവാദ പരാമര്‍ശം നടത്തിയത്. ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല.

സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍. ‘സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം